എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 29 ന് കുട്ടനാട്ടില്‍

മിനിമം യോഗ്യത പ്ലസ് ടു ഉള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 29 ന് കുട്ടനാട്ടില്‍
employability-center-registration-camp-on-june-29-at-kuttanad

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 29 ന് രാവിലെ 10 ന് കുട്ടനാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ഉള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ത്ഥികള്‍ ലഭിക്കും. യാഗ്യരായവര്‍ ബയോഡേറ്റ, 250/- രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി ഹാജരാകണം.  ഫോണ്‍ :0477-2230626,0477-2230624, 0477 2704343, 8304057735

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.