ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്

ന്യൂഡൽഹി : ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ 904 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളിലായി 10.06 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.കഴിഞ്ഞ ഘട്ടങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞതിനു പിന്നാലെ ആശങ്കയിലായ ബിജെപി അവസാനഘട്ടത്തിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. അതേസമയം അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി ജൂൺ 4 ന് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.