സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി
വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്കൂള്‍, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്കൂള്‍, ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്കൂള്‍, അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്കൂള്‍, ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്കൂള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.