2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

Jun 17, 2026
2025-26 സാമ്പത്തിക വർഷം  1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം
defence india

ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപാദനം 2025-26 സാമ്പത്തിക വർഷം എക്കാലത്തെ യും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തി. 

മുൻ സാമ്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുടെ ഉൽപാദനത്തേക്കാൾ 15.6% വളർച്ചയാണിത് കാണിക്കുന്നത്.

 2020-21 സാമ്പത്തിക വർഷം 84,643 കോടി രൂപയായിരുന്നതിന് ശേഷം 110 ശതമാനത്തിൻ്റെ വർദ്ധനയാണ് ഈ രംഗത്തുണ്ടായത്.

 തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം 2013-14 സാമ്പത്തിക വർഷത്തിൽ 43,746 കോടി രൂപയായിരുന്നത് നിലവിൽ നാലിരട്ടിയായി ഉയർന്നു.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മൊത്തം ഉൽപാദനത്തിന്റെ ഏകദേശം 76% സംഭാവന ചെയ്തപ്പോൾ സ്വകാര്യ മേഖലയുടെ  സംഭാവന 24 ശതമാനമാണ്.

 2024-25 സാമ്പത്തിക വർഷം ഇത് 22 ശതമാനമായിരുന്നു. 2025-26 സാമ്പത്തിക വർഷം സ്വകാര്യമേഖല യുടെ വിഹിതം എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 കോടി രൂപയാണ്. 2025-26 സാമ്പത്തിക വർഷം 38,424 കോടി രൂപയുടെ റെക്കോർഡ് പ്രതിരോധ കയറ്റുമതി കൈവരിക്കാൻ കഴിഞ്ഞത്  പ്രതിരോധ ഉൽപാദനത്തിലെ വളർച്ചയെ വളരെ അധികം സഹായിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 'ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ പ്രതിരോധ നിർമ്മാണ ത്തിൽ സ്വയംപര്യാപ്ത തയ്ക്കുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത  ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ നേതൃത്വത്തെ പ്രശംസിച്ച പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഈ നാഴികക്കല്ല് കൈവരിച്ചതിന് പ്രതിരോധ ഉൽപ്പാദന വകുപ്പും പൊതു-സ്വകാര്യ മേഖലകളും നടത്തിയ കൂട്ടായ ശ്രമങ്ങളെയും അഭിനന്ദിച്ചു.

 രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ വ്യവസായ അടിത്തറയുടെ വ്യക്തമായ സൂചകമാണ് വളർച്ച സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ നയപര പിന്തുണ,  പുതിയ സംരംഭങ്ങൾ, വർദ്ധിച്ചുവരുന്ന സ്വകാര്യമേഖലയുടെ പങ്കാളിത്തം, വർദ്ധിച്ച കയറ്റുമതി ശേഷി എന്നിവയാൽ പ്രതിരോധ ഉൽപാദന മേഖല വരും വർഷങ്ങളിൽ കൂടുതൽ മികവിന് സജ്ജണെന്നും അദ്ദേഹം പറഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.