കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം -ഹൈകോടതി

മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്ത്​ 2019ൽ കൊണ്ടുവന്ന ഭേദഗതി ഇതിന്​ അനുമതി നൽകുന്നുണ്ട്​

Jun 25, 2024
കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം -ഹൈകോടതി
cases-can-be-filed-against-parents-if-children-cause-accidents-by-driving-high-court

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന്​ ഹൈകോടതി. മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്ത്​ 2019ൽ കൊണ്ടുവന്ന ഭേദഗതി ഇതിന്​ അനുമതി നൽകുന്നുണ്ട്​. ഈ വകുപ്പ്​ പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി​.ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യേണ്ട. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്​. കുട്ടികൾ കുറ്റക്കാരെന്ന്​ ബാലനീതി ബോർഡ്​ കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരായ കേസ് നിലനിൽക്കും. കുറ്റക്കാരല്ലെങ്കിൽ ഇവർക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടായ അപകടത്തിൽ തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ രക്ഷിതാക്കളും വാഹനയുടമകളും സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ തള്ളിയാണ്​ ഉത്തരവ്​.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.