കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം
പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം

തിരുവനന്തപുരം : കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റുകളും കൊച്ചു വേളിയിലേക്ക് തിരിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുന്നു.