ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് തെറിച്ച് വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു

Aug 25, 2024
ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് തെറിച്ച് വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു
ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് തെറിച്ച് വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു

കാസർഗോഡ് : ജില്ലയിൽ പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെ.എസ്. ആർ. ടി. സി. ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. ബേഡകം സ്വദേശി ശ്രീനേഷ് (39) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീനേഷ് സഞ്ചരിച്ച ബൈക്കിൽ കെ.എസ്. ആർ. ടി. സി ബസ് ഇടിക്കുകയും തെറിച്ച് വീണ യുവാവിൻ്റെ ദേഹത്ത് സ്വകാര്യ ബസ് കയറുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ ശ്രീനേഷ് സഹപ്രവർത്തകരൊപ്പം വിനോദയാത്ര കഴിഞ്ഞ് കണ്ണൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. ശ്രീനേഷ് സംഭവസ്ഥലത്ത്വെച്ച് തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.