മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു
തൃശൂര്‍ സ്വദേശി ശിവകുമാര്‍(54), മക്കളായ ശരത്(23), സൗരവ്(15) എന്നിവരാണ് മരിച്ചത്.
കാസര്‍ഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. തൃശൂര്‍ സ്വദേശി ശിവകുമാര്‍(54), മക്കളായ ശരത്(23), സൗരവ്(15) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ രോഗിയൊടൊപ്പമുണ്ടായിരുന്ന ശിവദാസ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ ഉച്ചയോടെയാണ് അപകടം.ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് പോയ കാറും രോഗിയുമായി മംഗലാപുരത്തേയ്ക്ക് പോയ ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്.