തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം.

Oct 8, 2024
തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം.

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിൽ ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.