പന്തിനായി പിരിച്ചതുക മുഖ്യമന്ത്രിയുടെ വയനാട് നിധിയിലേക്ക് കൈമാറി കുട്ടികൾ ,കുട്ടികൾക്ക് പുതിയ പന്ത് വാങ്ങി നൽകി അക്ഷയ സംരംഭകൻ

പത്തും, ഇരുപതും നോട്ടുകളായി ആയിരത്തി അഞ്ഞൂറ് രൂപ..

Aug 26, 2024
പന്തിനായി പിരിച്ചതുക മുഖ്യമന്ത്രിയുടെ വയനാട് നിധിയിലേക്ക് കൈമാറി കുട്ടികൾ ,കുട്ടികൾക്ക് പുതിയ പന്ത് വാങ്ങി നൽകി അക്ഷയ സംരംഭകൻ
KARUVARAKKUND CMDRF DONATION BY STUDENTS
കരുവാരക്കുണ്ട്.(മലപ്പുറം): മടിച്ചു മടിച്ചാണവർ ഇന്നലെ  രാവിലെ അക്ഷയ സെന്റർ തേടിപിടിച്ചു  അവർ  വരുന്നത്.. പത്തോ പണ്ട്രണ്ടോ വയസ്സ് തോന്നിക്കുന്ന പാന്തറയിലെ  അഞ്ചു കുട്ടികൾ.. സ്ഥിരം പന്തിനുള്ള പിരിവ് ആയിരിക്കുമെന്ന മുൻവിധിയോടെ  കരുവാരക്കുണ്ട് അക്ഷയ സംരംഭകൻ നിസാർ  കാര്യം ചോദിച്ചപ്പോൾ ഒരു കവർ കുട്ടികൾ  നീട്ടി.. ഇത് വയനാട്ടിലേക്ക് അയക്കണമെന്നു പറഞ്ഞു...പത്തും, ഇരുപതും നോട്ടുകളായി ആയിരത്തി അഞ്ഞൂറ് രൂപ.. കുട്ടികളായ അവർ കളിക്കാനായി   പന്തിന് വേണ്ടി പിരിച്ച തുകയാണ്.. ഒരു ദുരന്ത മുഖത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച മലയാള മനസ്സിന്റെ ബാക്കിയാണല്ലോ അവർ... അവർ തീരുമാനം സ്വയം മാറ്റി... ആ തുക വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചു.... അതിന് വേണ്ടി എന്ത് ചെയ്യണമെന്നറിയാൻ അക്ഷയ തേടിപിടിച്ചു വന്നതാണ്..പാന്തറയിലെ ടി അൽഫാബിത് ,കെ ഷാൻ ,ടി ടി നാസിഫ് ,വി റബീഹ് ,കെ ഷാൻവർ എന്നിവരാണ് ആ കുട്ടികൾ .പന്തിനായി  പിരിച്ച തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയ കുട്ടികൾക്ക് അക്ഷയ കേന്ദ്രം ഉടമ പറമ്പത്ത് നിസാർ ദുരിതാശ്വാസ നിധിയിൽ പണമടച്ച രസീതി കൈമാറുമ്പോഴാണ് പണം എങ്ങനെ കിട്ടിയെന്ന് കുട്ടികളോട് ചോദിച്ചറിഞ്ഞത് .അപ്പോൾ തന്നെ നിസാർ പുതിയൊരു പന്ത് വാങ്ങി കുട്ടികൾക്ക് നൽകി  .വയനാട് ദുരന്തത്തിനിരയായവർക്ക് തുക കൈമാറാനായതിന്റെ ഒപ്പം പുതിയ പന്തും ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ മടങ്ങിയത് ..
തുക അക്ഷയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  അടച്ചു റെസിപ്റ്റും, കളിക്കാനൊരു പന്തുമായി അവരെ യാത്രയാകുമ്പോൾ  നിസാറിന്റെ  മനസ്സ് പറഞ്ഞു..
"നമ്മൾ തോൽക്കില്ല... തളരുന്നവരെ താങ്ങാൻ മനസ്സുള്ള ഒരു പുതുതലമുറ ഇവിടെ വളർന്നു വരുന്നുണ്ട്.... അവരിൽ നമുക്ക് പ്രതീക്ഷ അർപ്പിക്കാം.....
ഇത്ര ചെറുപ്പത്തിൽ ഇത്ര നല്ല മനസ്സിനുടമകളാക്കി അവരെ വളർത്തിയ അവരുടെ മാതാപിതാക്കൾക്ക് എന്റെ സല്യൂട്ട്."....നിസാർ കരുവാരകുണ്ട്
അക്ഷയ തന്റെ മുഖപുസ്തകത്തിൽ കുറിച്ചു .....
നിസാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ബിനീഷ് കോടിയേരി ഉൾപ്പെടെ നിരവധിയാളുകൾ ഷെയർ ചെയ്തിട്ടുണ്ട് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.