ഓരോ വീഴ്ചയിലും ഓഹരികൾ വാങ്ങുക... ജൂൺ 4 ന് മുൻപായി ഓഹരികൾ വാങ്ങാൻ നിർദ്ദേശിച്ചു അമിത് ഷാ

May 15, 2024
ഓരോ വീഴ്ചയിലും ഓഹരികൾ വാങ്ങുക... ജൂൺ 4 ന് മുൻപായി ഓഹരികൾ വാങ്ങാൻ നിർദ്ദേശിച്ചു  അമിത് ഷാ

[22:23, 14/05/2024] Prajeesh N K: 

 ഓരോ താഴ്ചയിലും (Buy on dips )ഓഹരികൾ വാങ്ങാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നിലവിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഊഹാബോഹങ്ങൾ കാരണം വിപണിയിൽ വലിയ ചാഞ്ചാട്ടം നടന്നു കൊണ്ടിരിക്കുന്ന അവസ്ഥ യാണുള്ളത്.ഇതിനേക്കാൾ എത്രയോ വലിയ താഴ്ചകളിലൂടെ വിപണി കടന്നുപോയിട്ടുണ്ട്. ജൂൺ 4ന് മുൻപ് നടക്കുന്ന ഓരോ താഴ്ച്ചയും ഓഹരികൾ വാങ്ങിക്കാനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 തെരഞ്ഞെടുപ്പിന് ശേഷം ഓഹരിവിപണി പുതിയ ഉയരം കുറിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. "എനിക്ക് ഓഹരിവിപണിയെ സംബന്ധിച്ച് ഒരു വിശകലനം നടത്തുക സാധ്യമല്ല. എന്നാൽ സ്ഥിരതയുള്ള ഒരു സർക്കാരുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ ഓഹരിവിപണികൾ ഉയർച്ച നേടും. ഇത്തവണ ഞങ്ങൾ നാനൂറിലധികം സീറ്റുകൾ നേടാൻ പോവുകയാണ്. സ്ഥിരതയുള്ള മോഡി സർക്കാർ രൂപീകരിക്കപ്പെടും. ഇക്കാരണത്താൽ ഉറപ്പായും വിപണി മുകളിലേക്ക് കുതിക്കും".


ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിൽ വോട്ടിങ് ശതമാനം കുറ‍ഞ്ഞു നിൽക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച് അനിശ്ചിതത്ത്വങ്ങൾ ഉയരാൻ പ്രധാന കാരണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3-4 ശതമാനം കുറവാണ് വോട്ടിങ്ങിൽ ഉണ്ടായിരിക്കുന്നത്.

Prajeesh N K MADAPPALLY