ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നു
ബിഎസ്ഇ ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് നാലാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായി
ന്യൂഡൽഹി :ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ ബിഎസ്ഇ ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് നാലാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായി. 5.17 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് വിപണിയുടെ മൊത്തം മൂല്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.56.49 ലക്ഷം കോടി ഡോളറിന്റെ മൊത്തം വിപണി മൂല്യവുമായി നിലവില്‍ അമേരിക്കന്‍ വിപണിയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 8.84 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി ചൈനയാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ കമ്പനികളുടെ വിപണി മൂല്യം 6.30 ലക്ഷം കോടി ഡോളറാണ്.ഇക്കഴിഞ്ഞ ജനുവരി 23നിനും ഇന്ത്യന്‍ വിപണി ഹോങ്കോങ്ങിനെ മറികടന്നിരുന്നു