പെണ്‍സുഹൃത്തിന്റെ വീടിന് സമീപമെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
യുവതിയുടെ വീടിന് മുൻപിൽ സ്വയം തീ കൊളുത്തി യുവാവ് മരിച്ചു
കൊല്ലം: പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം പണ്ടാരത്തുവിള വീട്ടില്‍(കട്ടവിള) ലൈജു(38)വാണ് മരിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ശക്തികുളങ്ങര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)