ഉമ്മൻ ചാണ്ടി വേറിട്ട വ്യക്തിത്വം : മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി :രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്ന ഉമ്മൻ ചാണ്ടി കാരുണ്യത്തിന്റെ പ്രതീകമായിരുന്ന ഭരണാധികാരിയായിരുന്നെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഇഞ്ചിയാനി സ്നേഹദീപം ആശ്രമത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു വർഷം നീളുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാളിത്യം മുഖമുദ്രയാക്കിയ ഉമ്മൻചാണ്ടിയുടെ ഭരണ നൈപുണ്യം എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം, ഡിസിസി ഭാരവാഹികളായ പ്രകാശ് പുളിക്കൻ, റോയ് കപ്പലുമാക്കൽ, സ്നേഹദീപം ആശ്രമം കോർഡിനേറ്റർ സിസ്റ്റർ ബീന എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു