ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു.
HUS WIFE
പാലാ:പാലാ തൃപ്തി ഐസ്ക്രീം പാർലർ ഉടമ തറപ്പേൽ ടി. ജെ. ജോസഫ്, ഭാര്യ എൽസമ്മ ജോസഫ് എന്നിവരാണ് മരണത്തിലും ഒന്നിച്ചത്! പാലായുടെ രുചിക്കൂട്ടായ തൃപ്തി പുഡിംഗിൻ്റെയും ,ഫ്രൂട്ട് സലാഡിൻ്റെയും രുചി അറിയാത്ത പാലാക്കാർ കുറവായിരിക്കും!പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെ ബ്രാന്റുകൾ വരുന്നതിന് മുമ്പ് പാലാക്കാരെ ഐസ് ക്രീം നുണയിച്ച തൃപ്തിയുടെ സാരഥി T J ജോസഫ് (കുഞ്ഞൂകുട്ടി ചേട്ടൻ ) ഭാര്യയുടെ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇന്നു രാവിലെ വിടപറഞ്ഞത്! വിവാഹ ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള ഈ യാത്ര എല്ലാ വരെയും ദുഃഖത്തിലാഴ്ത്തി! പള്ളിയിലും, മറ്റ് പൊതു ചടങ്ങുകളിലും ഇവർ ഒന്നിച്ചായിരുന്നു പങ്കെടുത്തിരുന്നത്.പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. സംസ്കാരം തങ്കളാഴ്ച 3-ാം തിയതി രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും ആരംഭിക്കും. പാലാ കത്തീഡ്രല്‍ പള്ളിയില്‍.. മക്കള്‍: റെജി ജോയി (USA) റെജു ജോസഫ് , Sr.റെനി ജോസഫ്(SAL Hyderabad, East Timore), രെശ്മി റ്റോണി. മരുമക്കള്‍: ജോയി ജോസഫ്,പഴേട്ട് (ഭരണങ്ങാനം ,USA), ജോസ്സി റെജു, തെങ്ങുംപള്ളില്‍ കുറുപ്പന്തറ (ഹൗസിംഗ് ബോര്‍ഡ് കോട്ടയം), റ്റോണി ആഗസ്റ്റിന്, വലിയവീട്ടില്‍(അരുവിത്തുറ)