ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ആന്റോ ആന്റണി എം പി പാർലിമെന്റിൽ
ന്യൂ ദൽഹി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഉൾപ്പെടെ വേഗത്തിലാക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു .പ്രവാസികൾ ഉൾപ്പെടെ കോട്ടയം ,പത്തനംതിട്ട ,ഇടുക്കി ,കൊല്ലം ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിമാനത്താവളം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .മുപ്പതു കിലോമീറ്ററിനുള്ളിലുള്ള സമൂഹത്തിന് ഗുണം ചെയ്യുന്നതാണ് പ്രസ്തുത എയർപോർട്ട് ..നാലുകോടിയോളം തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലതീർത്ഥാടകർക്കും ,കാർഷിക .ടുറിസം മേഖലയുടെ വളർച്ചക്കും ഗ്രീൻ ഫീൽഡ് വിമാനത്താവളം ഗുണം ചെയ്യുമെന്നും എം പി പാർലിമെന്റിൽ പറഞ്ഞു.