വെബ്സൈറ്റ് ഉദ്ഘാടനം അഞ്ചിന്
നാഷണൽ സെക്യൂരിറ്റി ആക്ട് (എൻ.എസ്.എ) എന്നിവയുടെ ഉപദേശക ബോർഡുകളുടെ വെബ്സൈറ്റ് ഉദ്ഘാടനം ജൂൺ അഞ്ചിനു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
തിരുവനതപുരം :കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പ), പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് (പി.ഐ.ടി.എൻ.ഡി.പി.എസ്), കൺട്രോൾ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ് ആക്ട് (കൊഫെപോസ), നാഷണൽ സെക്യൂരിറ്റി ആക്ട് (എൻ.എസ്.എ) എന്നിവയുടെ ഉപദേശക ബോർഡുകളുടെ വെബ്സൈറ്റ് ഉദ്ഘാടനം ജൂൺ അഞ്ചിനു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉപദേശക ബോർഡുകളുടെ ചെയർമാൻ ജസ്റ്റിസ് എൻ. അനിൽകുമാർ, മെമ്പർമാരായ മുഹമ്മദ് വസീം, പി.എൻ. സുകുമാരൻ എന്നിവരും കെൽട്രോൺ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. വെബ്സൈറ്റ്: kaapa.kerala.gov.in.