നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്
ബസില്‍ കയറുന്നതിനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്

പാലക്കാട് : നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. കാരപ്പാറ കെ.എഫ്.ഡി.സി തോട്ടത്തിലെ തൊഴിലാളിയായ എസ്. പഴനിസ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.