തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ
വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കലക്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കലക്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൂലൈ ഒന്നിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക. ഇതിന് മുമ്പ് 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർ പട്ടിക സംക്ഷിപ്ത പുതുക്കൽ നടന്നത്.ഇനി നടക്കുന്ന തദ്ദേശ സ്ഥാപന മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക.