ഉദയംപേരൂർ ഐഒസി പ്ലാന്റിൽ തൊഴിലാളികൾ സമരത്തിൽ
ആറു ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി

കൊച്ചി : എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ബോട്ട്ലിംഗ് പ്ലാന്റിലെ ലോഡിംഗ് തൊഴിലാളികള്‍ സമരത്തില്‍. ഇതോടെ ആറു ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി. ശമ്പളപ്രശ്നത്തെച്ചൊല്ലിയാണ് സമരം.ലോഡിംഗ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയതോടെ 180-ഓളം ലോറികള്‍ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളുമായി ചര്‍ച്ച നടക്കുകയാണ്. സമരം നീണ്ടുപോയാല്‍ എൽപിജി വിതരണം പ്രതിസന്ധിയിലാകും.
രാവിലെയാണ് സമരം ആരംഭിച്ചത്. ശമ്പളംവെട്ടിക്കുറച്ചു, ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണമാണ് നിലച്ചത്.