ആധാറിൽ പുതിയ മൊബൈൽ നമ്പർ ചേർക്കാനുള്ള വഴികൾ

Jul 29, 2024
ആധാറിൽ പുതിയ മൊബൈൽ നമ്പർ  ചേർക്കാനുള്ള വഴികൾ

അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി  അടുത്തുള്ള അക്ഷയ കേന്ദ്രം  സന്ദർശിക്കേണ്ടതുണ്ട്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെയെന്നറിയാം

 

ആദ്യം യുഐഡിഎഐ വെബ്സൈറ്റിൽ എൻറോൾമെന്റ് സെന്റർ ലൊക്കേറ്റ് ചെയ്യുക. ഇത് വഴി  ഏറ്റവും അടുത്തുള്ള അക്ഷയ ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ കഴിയും..

 

ആധാർ എൻറോൾമെന്റ് സെന്ററിലെ, സൂപ്പർവൈസറെ സമീപിക്കുക, മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിശദാംശങ്ങൾ അദ്ദേഹം നൽകുന്നതാണ്

 

ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാനായി വിവരങ്ങൾ രണ്ടുതവണ പരിശോധിക്കുക.

 

ഫോം ആധാർ ഓപ്പറേറ്റർക്ക് സമർപ്പിക്കുക

ആധാർ കാർഡിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ  50 രൂപ ഫീസ് നൽകണം.

 

 ഫീസ് അടച്ചുകഴിഞ്ഞാൽ, ആധാർ ഓപ്പറേറ്റർ നിങ്ങൾക്ക് ഒരു സ്ലിപ്പ് നൽകും. മൊബൈൽ നമ്പർ അപ്ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ  യുആർഎൻ വഴി കഴിയും.

 

myaadhaar.uidai.gov.in എന്ന ഔദ്യോഗിക യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിച്ച്  മൊബൈൽ നമ്പർ അപ്ഡേറ്റിന്റെ വിവരങ്ങൾ അറിയാൻ കഴിയും. 'ചെക്ക് എൻറോൾമെന്റ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ യുആർഎൻ നൽകുക. ഇത് വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് റിക്വസ്റ്റ് സംബന്ധിച്ച  നിലവിലെ സ്റ്റാറ്റസ് അറിയാൻ കഴിയും.