ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി
മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി. മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത് എങ്കിലും മേയ് പത്തിലേക്ക് വിക്ഷേപണം മാറ്റിയതായി ബോയിങ് ചൊവ്വാഴ്ച അറിയിച്ചു.നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍.മേയ് ഏഴിന് വൈകീട്ട് 10.34 ന് വിക്ഷേപണം നടത്താനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് വിക്ഷേപിക്കാന്‍ രണ്ട് മണിക്കൂര്‍ ബാക്കിനില്‍ക്കെ ദൗത്യം നീട്ടിവെക്കുകയായിരുന്നു.അടുത്ത വിക്ഷേപണ തീയ്യതി മേയ് പത്തിന് അപ്പുറത്തേക്ക് നീളില്ലെന്ന് ബോയിങ് പ്രസ്താവനയില്‍ പറഞ്ഞു.,യുഎല്‍എ അറ്റ്‌ലസ് വി റോക്കറ്റിന്റെ മുകള്‍ ഭാഗത്തെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കിലെ പ്രഷര്‍ വാല്‍വില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ബോയിങ് പറഞ്ഞു.