വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം
രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്
ബാലി :ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ വിദേശ സഞ്ചാരികളും എടുക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ബാലി ആരോഗ്യ വകുപ്പ് പ്രതിനിധി വ്യക്തമാക്കി.ബാലിയില്‍ 4,177 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ച് മരണങ്ങളും ഇതേ തുടര്‍ന്നുണ്ടായി. രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ബാലിയിലെ പ്രദേശവാസികള്‍ക്കായി സര്‍ക്കാര്‍ വാക്‌സിനുകള്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ ബാലിയിലെത്തുന്ന ആയിരണക്കണക്കിന് വിനോദസഞ്ചാരികള്‍ കൂടെ വാക്‌സിനേഷന്‍ എടുത്താലെ ഡെങ്കി ഭീഷണി ഇല്ലാതാവു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് ഇന്‍ഡൊനേഷ്യയില്‍ ഡെങ്കി കേസുകള്‍ കുത്തനെ ഉയര്‍ന്നത്.