ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേംബറിൽ ഉച്ചകഴിഞ്ഞു മൂന്നിനാണു ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ വിവിധ യൂണിയനുകളുമായി സർക്കാർ ഇന്നു ചർച്ച നടത്തും. ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചർച്ച.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേംബറിൽ ഉച്ചകഴിഞ്ഞു മൂന്നിനാണു ചർച്ച.മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ദിവസങ്ങളായി സമരത്തിലായിരുന്നു.13 ദിവസത്തെ സമരത്തിന് ശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ സമരം കടുപ്പിക്കുന്നതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് മുന്നോട്ടുവന്നത്.സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു.