വാർബ് യോഗവും പെൻഷൻ അദാലത്തും ജൂലൈ 12 ന്

വിരമിച്ച സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരം സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 2025 ജൂലൈ 12 ന് രാവിലെ 11.00 മണിക്ക് WARB (ക്ഷേമ-പുനരധിവാസ ബോർഡ്) യോഗം സംഘടിപ്പിക്കും.തുടർന്ന് വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ അദാലത്തും സംഘടിപ്പിക്കും. പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജിപി ശ്രീ. ധർമ്മേന്ദ്ര സിംഗ് (വെൽഫയർ ഓഫീസർ, കേരള സംസ്ഥാന വാർബ്) യോഗത്തിൽ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിരമിച്ച സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് ഈ പരിപാടികളിൽ പങ്കെടുക്കാം.