ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ സെപ്റ്റംബർ 6ന്
സെപ്റ്റംബർ 6ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.
 
                                    തിരുവനന്തപുരം : സർക്കാർ വനിതാ കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് സെപ്റ്റംബർ 6ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖല ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            