വാഹന പുക പരിശോധനക്ക് പുതിയ ആപ്
വാഹനങ്ങളുടെ പുകപരിശോധനക്ക് വാഹൻ-2 എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു.
കോട്ടയം: വാഹനങ്ങളുടെ പുകപരിശോധനക്ക് വാഹൻ-2 എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. പുക പരിശോധനയിൽ പല സ്ഥലങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ ആപ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയത്.ഇതുപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വാഹനത്തിന്റെ ഫോട്ടോ, വാഹനം പുകപരിശോധന കേന്ദ്രത്തിൽ കിടക്കുന്ന വിഡിയോ എന്നിവ അപ്ലോഡ് ചെയ്യണം. തുടർന്നാണ് പരിശോധന. ഇതിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയ ശേഷമേ ഫലം ലഭിക്കൂ.പാസാകാത്ത വാഹനങ്ങൾക്ക് അതിന്റെ സർട്ടിഫിക്കറ്റുകൾ നൽകും. പരാജയപ്പെട്ടാലും ടെസ്റ്റിങ് ഫീസ് നൽകണം.