നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

Apr 23, 2026
നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും
NEET MOCK EXAM

മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി  വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 'കീ ടു എൻട്രൻസ്' (Key to Entrance) പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾക്ക് ഏപ്രിൽ 24 മുതൽ തുടങ്ങും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായിയഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

        വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു  പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾവ്യക്തിഗത പഠന പിന്തുണവിഷയാനുസൃത പഠന സാമഗ്രികൾഅഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾപ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗുകൾക്ക് പോകുവാൻ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എഐ അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി മെയ് 1 മുതൽ സി.യു.ഇ.ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന്  കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.