ഒരു സ്റ്റേജ് കാര്യേജിൻ്റെ സീറ്റിംഗ് കപ്പാസിറ്റി എന്നത് ഡ്രൈവർ,കണ്ടക്ടർ എന്നിവരുടെ സീറ്റ് ഉൾപെടെയാണ്.അതുകൊണ്ടുതന്നെ സംവരണം കണക്കാക്കുമ്പോൾ രണ്ടു സീറ്റുകൾ ഒഴിവാക്കിയാണ് പരിഗണിക്കുന്നത്.
താഴെ പറയുന്ന രീതിയിലാണ് സംവരണം അനുവദിച്ചിട്ടുള്ളത്.
1.
സ്ത്രീകൾ - 25 ശതമാനം [കേരള മോട്ടോർ വെഹിക്കിൾ റൂൾ 269 (5) ]. ഇതിൽ ഒരു സീറ്റ് (5%) ഗർഭിണികൾക്ക് സംവരണം ചെയ്തിട്ടുണ്ട് (KMVR 269 (10a)
2. ഭിന്നശേഷിക്കാർക്ക് (കാഴ്ച ഇല്ലാത്തവർ ഉൾപ്പെടെ) 5 ശതമാനം [KMVR 269 (10).
3. മുതിർന്ന പൗര/പൗരൻമാർ - 20 ശതമാനം (10 വീതം) KMVR 269 (9).
NB: ലിമിറ്റഡ് സ്റ്റോപ്പ്, ലിമറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്നീ ക്ലാസുകൾക്ക് മുകളിൽ മുതിർന്ന പൗരൻമാർക്ക് 5 ശതമാനമാണ് സംവരണം.
ഓൺലൈൻ റിസർവേഷനുള്ള ബസുകൾക്ക് ഇതും ബാധകമല്ല ( GO(P) 56/2011, C3616/2011/TC
4. അമ്മയും കുഞ്ഞും (child below 3Yrs) - 5 ശതമാനം -പരമാവധി രണ്ട് സീറ്റ് (ഓൺലൈൻ റിസർവേഷൻ ഉള്ള വാഹനങ്ങൾക്ക് ബാധകമല്ല) KMVR 26910(a)
എല്ലാ സ്റ്റേജ് കാര്യേജുകളിലും ഇത് കൃത്യമായി എഴുതി പ്രദർശിപ്പിക്കണം. സംവരണം ചെയ്ത സീറ്റുകളിൽ അത്തരക്കാർ ഇല്ലാത്ത സമയത്ത് ഇരിക്കാമെങ്കിലും എപ്പോഴാണോ അത്തരം വിഭാഗത്തിൽപ്പെട്ട ആളുകൾ വരുന്നത് അപ്പോൾ ഒഴിഞ്ഞ് കൊടുക്കേണ്ടതും അത് കണ്ടക്ടർ ഉറപ്പാക്കേണ്ടതുമാണ്.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.