ഉരുൾപൊട്ടൽ താണ്ഡവമാടിയ ദുരന്തഭൂമിയിൽ ആശ്വാസവുമായി മോഹൻലാൽ

Mohanlal brings relief in the land of landslides

Aug 3, 2024

വയനാട് :   പ്രകൃതി  നാശം വിതച്ച വയനാട്ടിൽ ആശ്വാസം പകരാനായി നടൻ മോഹൻലാൽ എത്തി  . സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ  ജോലിയുടെ  ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകൾ സന്ദർശിക്കുന്നത്. ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാർഗം വയനാട്ടിലെത്തിയ മോഹൻലാൽ, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഉരുൾപൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു.ഇപ്പോൾ ഈ മേഖലകളിൽ സന്ദർശനം നടത്തുകയാണ് .മേജർ ജനറൽ വിനോദ് മാത്യൂവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.