രക്ഷാപ്രവർത്തനത്തിന് പോയി വനത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളായ 3 പേരെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം
രക്ഷാപ്രവർത്തനത്തിന് പോയി വനത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളായ 3 പേരെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി പോയി വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെ രക്ഷിച്ച് ദൌത്യസംഘം. ഇവരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ചാലിയാർ പുഴ കടന്നാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. അതിസാഹസികമായിട്ടാണ് ഇവരെ പാങ്ങോട് മറാത്ത ഇൻഫൻട്രിയിൽ നിന്നുള്ള ആർമി സംഘം രക്ഷിച്ചത്. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു.
36 വയസ്സുള്ള സലിമും 32 വയസ്സുള്ള മുഹ്‌സിനും മൃതദേഹം
വീണ്ടെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ സൂജിപ്പാറ സ്ഥലത്ത് കുടുങ്ങി.
ഇന്നലെ രാവിലെ ലൊക്കേഷനിൽ കയറിയ ഇവർ കയറുന്നതിനിടെ കാലിന്
പരിക്കേറ്റതിനാൽ താഴേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു.