കാസർകോട് ജില്ലാ പഞ്ചായത്ത് ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽസ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നു

Jul 24, 2024
കാസർകോട് ജില്ലാ പഞ്ചായത്ത് ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽസ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നു

              കാസർകോട് ജില്ലാ പഞ്ചായത്ത് ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽസ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നു കാസർകോട് വിദ്യാനഗർ സിവിൽ സ്റ്റേ//ഷൻ ശുചീകരണത്തിന്റെ ഭാഗമായി ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതിന് സിവിൽ സ്റ്റേഷനിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നുപദ്ധതി നടപ്പിലാക്കുന്നതിനോടൊപ്പം തുടർപരിപാലനം കൂടി ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. സിവിൽ സ്റ്റേഷനിലെ മാലിന്യനിക്ഷേപം സംബന്ധിച്ച് ഇതിനകം തന്നെ നവകേരള കർമ്മ പദ്ധതി ഹരിത കേരള മിഷൻ ശുചിത്വമിഷൻ എന്നിവ പഠനം നടത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പ്ലാന്റേഷൻ ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ആണ് നിലവിലെ പദ്ധതി ചെങ്കള ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ശുചിത്വമിഷന്റെ ഗോവർധൻ പദ്ധതി നടപ്പിലാക്കുന്നതിനും ലക്ഷ്യമിടുന്നു .ശുചിത്വമിഷന്റെ വിവിധ പരിപാടികൾ ചെങ്കള പഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കുന്നതിനും യോഗത്തിൽ നിർദ്ദേശം ഉയർന്നു. യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് എൻ സരിത അധ്യക്ഷത വഹിച്ചു . എഡിഎം കെ വി ശ്രുതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഡയറക്ടർ ബി എ ഫൈസി ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ പി ജയൻപദ്ധതികൾ അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ മാലിന്യ മുക്തനവകേരളം കോ - കോർഡിനേറ്റർ എച്ച് കൃഷ്ണ കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ ആർ. രാജേഷ് എന്നിവർ സംസാരിച്ചു വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സിവിൽ സ്റ്റേഷനിലെ വിവിധ ബ്ലോക്കുകളിലെ ജൈവ അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും മാലിന്യ പരിപാലനത്തിനും ഉള്ളതാണ് പദ്ധതി 'സിവിൽ സ്റ്റേഷൻ ക്യാമ്പസ് കാടുകയറും നശിക്കുന്നതിനു പകരം നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം പുതിയ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. കലക്ടറേറ്റ് 'ഗ്യാരേജ് ബിൽഡിംഗ് ,കലക്ടറേറ്റ് കാൻറീൻ, ബേബി കെയർ സെൻറർ . അക്ഷര ലൈബ്രറി മെറ്റീരിയൽസ് കളക്ഷൻ ഫെസിലിറ്റി സെൻറർ ,കോൺഫറൻസ് ഹാൾ, ജില്ലാ ട്രഷറി, ആർടിഒ ഓഫീസ്, ഡിപിസി സെക്രട്ടറിയേറ്റ് ബിൽഡിംഗ് ജില്ലാ പഞ്ചായത്ത് എന്നീ സ്ഥലങ്ങളിൽ ബ്ലോക്ക് പാന്റേഷൻ ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു