ധനവകുപ്പിൽ ഐടി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ധനവകുപ്പിൽ ഐടി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്ട് ലൈഫ് സൈക്കിൾ മാനേജ്മെന്റിലോ കുറഞ്ഞത് 10 വർഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത. ഇതിൽ അഞ്ച് വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നവർക്ക് മാതൃസ്ഥാപനത്തിലെ ശമ്പളവും അലവൻസുകളുമാണ് ലഭിക്കുക. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് 10 ശതമാനം വാർഷിക വർധനയോടെ പ്രതിമാസം 1.5 ലക്ഷം പ്രതിഫലം ലഭിക്കും. കരാർ അടിസഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടക്കത്തിൽ ഒരു വർഷവും പിന്നീട് പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നൽകുകയും ചെയ്യും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 ന് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow