ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കും: കെ​യു​ഡ​ബ്ല്യു​ജെ

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ വേ​ണ​മെ​ന്നും കോ​ട​തി

Nov 8, 2024
ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കും: കെ​യു​ഡ​ബ്ല്യു​ജെ
kuwj

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 19(1)(എ) ​പ്ര​കാ​രം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും ആ​വി​ഷ്‌​കാ​ര​ത്തി​നു​മു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ അ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന അ​ഞ്ചം​ഗ വി​ശാ​ല ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​തു നി​യ​ന്ത്രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മാ​ര്‍​ഗ​മു​ണ്ടെ​ന്നു​മു​ള്ള ഉ​ത്ത​ര​വ് മ​റി​ച്ചു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കു​മു​ള്ള കൂ​ച്ചു​വി​ല​ങ്ങാ​ണ്.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ വേ​ണ​മെ​ന്നും കോ​ട​തി ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു​മു​ള്ള ഹ​ർ​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ് വി​ധി.

കോ​ട​തി വി​ധി മാ​ധ്യ​മ മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് പ​ക​രു​ന്ന​താ​ണെ​ന്ന് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും പ​റ​ഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.