പ്രതിരോധ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ സിംഗ് ചെയർപേഴ്സനായ
പതിനഞ്ച് അംഗ സമിതിയെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു.
ദക്ഷിണ ഉപദ്വീപുകളിലെ സമുദ്ര ഭൂസ്വത്തുക്കളിൽ ദക്ഷിണ വ്യോമസേനയ്ക്കുള്ള പങ്കിനെ കുറിച്ച്
സമിതിയംഗങ്ങളെ ധരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ദക്ഷിണ വ്യോമസേനാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ഇന്ത്യൻ എയർഫോഴ്‌സിൻ്റെ കഴിവിനെ കുറിച്ചും തന്ത്രപരമായ ശക്തിയിൽ നിന്ന് സമുദ്രാന്തര വ്യാപ്തിയുള്ള മൾട്ടി സ്‌പെക്‌ട്രം ഫോഴ്‌സിലേക്കുള്ള പരിവർത്തനത്തെ കുറിച്ചും ബോധവൽക്കരിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ, ദക്ഷിണ ഉപദ്വീപിൻ്റെ വ്യോമ മേഖല സംരക്ഷിക്കുന്നതിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെയും സമുദ്ര,രക്ഷാ പ്രവർത്തനങ്ങളിൽ വഹിച്ച നിർണായക പങ്കിനെയും കമ്മിറ്റി ചെയർപേഴ്സൺ ശ്രീ രാധാ മോഹൻ സിംഗ് അഭിനന്ദിച്ചു. ദക്ഷിണ വ്യോമസേനയെ പ്രവർത്തനത്തിൻ്റെ ഉന്നതിയിലേക്ക് നയിക്കുന്നതിൽ വ്യോമസേനാ യോദ്ധാക്കൾ പ്രകടിപ്പിച്ച ദൃഢനിശ്ചയത്തിൽ ചെയർപേഴ്സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു