ഇനി മുതൽ ആധാരം വാങ്ങില്ല ; സര്‍ക്കാര്‍ ഭവന നിർമാണ പദ്ധതികളിലെ വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും ഇളവ്
'ഇനി മുതൽ ആധാരം വാങ്ങില്ല'; സര്‍ക്കാര്‍ ഭവന നിർമാണ പദ്ധതികളിലെ വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും ഇളവ്
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app
ഇനി മുതൽ ആധാരം വാങ്ങില്ല'; സര്‍ക്കാര്‍ ഭവന നിർമാണ പദ്ധതികളിലെ വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും ഇളവ്
തിരുവനന്തപുരം: സർക്കാർ ഭവന നിർമ്മാണ പദ്ധതികളിൽ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ വീടിന്റെ ആധാരം വാങ്ങില്ല.നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കാനും നിർദേശമുണ്ട്.സംസ്ഥാനത്തെ വിവിധ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള വ്യവസ്ഥകൾ പലതായിരുന്നു. ഇവ ഏകീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള കാലാവധി ഏഴ് വർഷമാക്കി ചുരുക്കി. വീടിന്റെ ആധാരം തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങി വാങ്ങിവക്കേണ്ടതില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കണം.അപേക്ഷകന്റെ പേരിലുള്ള കരാർ റദ്ദ് ചെയ്തു നല്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ വീണ്ടും പരിഗണിക്കാനുള്ള കാലാവധി അഞ്ച് വർഷമാക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app