അപടകടങ്ങൾ തുടർക്കഥയാവുന്ന കല്ലുരാവി -ഒഴിഞ്ഞവളപ്പ് - അനന്തംപള്ള റോഡ്

Sep 16, 2024
അപടകടങ്ങൾ തുടർക്കഥയാവുന്ന  കല്ലുരാവി -ഒഴിഞ്ഞവളപ്പ് - അനന്തംപള്ള റോഡ്

വാഹനങ്ങൾ ചീറി പാഞ്ഞു വരുന്ന കല്ലുരാവി -ഒഴിഞ്ഞവളപ്പ് -അനന്തംപള്ള റോഡിൻ്റെ ഓരത്ത് കൂടി എന്നും ഭീതിയോടെ നടന്നു പോകുകയാണ് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ. ജില്ലയിലെ കല്ലൂരാവി -ഒഴിഞ്ഞവളപ്പ് - അനന്തംപള്ള റോഡിൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതു മൂലം ദിനംപ്രതി അപകടങ്ങൾ വർദ്ധിച്ചു വരികയാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. സൈക്കിൾ യാത്രക്കാർ, പ്രഭാത സവാരി ചെയ്യുന്നവർ, വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ , ചെറുവാഹനങ്ങൾ, റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ, മതിലുകൾ എല്ലാം അപകടത്തിൻ്റെ ഇരകളാണ്. റോഡരികുകൾ കാടുകൾ കൊണ്ട് നിറഞ്ഞതിനാൽ കാൽനടക്കാർക്ക് നടന്നു പോകുവാൻ പ്രയാസമാണ്. റോഡ് വീതികൂട്ടി വികസിപ്പിച്ചതിനു ശേഷം ഒഴിഞ്ഞവളപ്പ് ജംഗ്ഷനിൽ മാത്രം 30-ൽ അധികം അപകടങ്ങൾ നടന്നു. അതുപോലെ തന്നെ ഒഴിഞ്ഞവളപ്പ് -അനന്തപള്ള റോഡിലുള്ള പല വളവുകളിലും പോക്കറ്റ് റോഡുകളുളള സ്ഥലങ്ങളിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്.. അമിത വേഗതയാണ് മിക്ക അപകടങ്ങളുടേയും കാരണം. നിരന്തരമായി അപകടങ്ങൾ ഉണ്ടാവുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത്നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഇനിയൊരു വൻ ദുരന്തത്തിന് കാത്തു നിൽക്കാതെ റോഡിൽ വേഗത നിയന്ത്രണ സംവിധാനങ്ങളും റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കാണുന്ന വിധം ജാഗ്രത നിർദ്ദേശ ബോർഡുകൾ സ്ഥാപിക്കാനും ജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടാതെ അപകടമേഖല സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും രാത്രി കാലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കുകയും വേണം.

Files