കിക്മയില്‍ സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്
2024-26 എം.ബി.എ. ബാച്ചിലേക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ട്രയല്‍ ടെസ്റ്റ്. സ്കോര്‍ കാര്‍ഡും ശരിയുത്തരങ്ങളുടെ വിശകലനവും ചേര്‍ന്നതാണ് പരിശീലന പരിപാടി
![കിക്മയില്‍ സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്](https://akshayanewskerala.in/uploads/images/202405/image_870x_663893ce10fa1.jpg)
മലപ്പുറം : 2024 മെയ് മാസത്തില്‍ നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഓണ്‍ലൈനായി സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ് നടത്തുന്നു. 2024-26 എം.ബി.എ. ബാച്ചിലേക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ട്രയല്‍ ടെസ്റ്റ്. സ്കോര്‍ കാര്‍ഡും ശരിയുത്തരങ്ങളുടെ വിശകലനവും ചേര്‍ന്നതാണ് പരിശീലന പരിപാടി. കേരളത്തിലാകമാനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. https://bit.ly/KICMA-CMAT ലിങ്ക് വഴി സൗജന്യ മോക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി മെയ് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8548618290 / 9188001600 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)