ചേര്‍ത്തലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് 19-ന്

ജൂണ്‍ 19-ന് രാവിലെ 10-ന് ചേര്‍ത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം

ചേര്‍ത്തലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് 19-ന്
employment-center-registration-camp-at-cherthala-on-19th

ആലപ്പുഴ: ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 19-ന് രാവിലെ 10-ന് ചേര്‍ത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ചേര്‍ത്തല താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മിനിമം യോഗ്യത:  പ്ലസ് ടു. പ്രായപരിധി: 35 വയസ്സ്. ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആലപ്പുഴയിലെയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി  ജൂണ്‍ 19-ന് രാവിലെ 10-ന് ചേര്‍ത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക്:  0477-2230626, 8304057735.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.