സിയുഇടി- യു.ജി അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

Jul 26, 2024
സിയുഇടി- യു.ജി അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
cuet-ug-has-published-the-final-answer-key

ന്യൂഡൽഹി : ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സിയുഇടി- യു.ജിയുടെ അന്തിമ ഉത്തരസൂചിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. മെയ് 15 മുതല്‍ 29 വരെ ഓണ്‍ലൈന്‍, കടലാസ് രീതിയില്‍ നടന്ന പരീക്ഷയുടെയും ഈ മാസം 19ന് ഓണ്‍ലൈന്‍ പുനപരീക്ഷയുടെയും ഉത്തരസൂചികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.

പരീക്ഷഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://exams.nta.ac.in/CUET-UG/

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.