സിഎം റിസർച്ചർ സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സർവ്വകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ജെആർഎഫ്, എംഎഎൻഎഫ്, ആർജിഎൻഎഫ്, പിഎംആർഎഫ് അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർത്ഥികളായിരിക്കണം. അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പ്, സ്‌കോളർഷിപ്പ് വിഭാഗത്തിൽ ഒക്ടോബർ 7 നകം സമർപ്പിക്കണം. collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്‌സൈറ്റുകളിൽ വിജ്ഞാപനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9188900228.