പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം

നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം

Oct 21, 2024
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം
nursing-studies-in-germany-with-stipend-for-those-who-have-completed-plus

തിരുവനന്തപുരം : പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ  സൗജന്യവും സ്‌റ്റൈപന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ്  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ)നിയമന പ്രക്രിയയിലുടനീളമുളള പിന്തുണജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യതജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ്  പദ്ധതി. ജർമ്മനിയിൽ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.  ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽപ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ B1, B2 ലെവൽ പാസ്സായവരുമാകണം (ഗോയ്ഥേടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകർ. താൽപര്യമുള്ളവർക്ക് www.norkaroots.org,  www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച്ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വിമോട്ടിവേഷൻ ലെറ്റർജർമ്മൻ ഭാഷായോഗ്യതമുൻപരിചയം (ഓപ്ഷണൽ)വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾമറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ 31 നകം അപേക്ഷ നൽകാം. അഭിമുഖം 2025 മാർച്ചിൽ നടക്കും.

ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്‌ക്രോസ് അംഗത്വം)  അധികയോഗ്യതയായി പരിഗണിക്കും.  18 നും 27 നും (as on March 1 st, 2025) ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർത്ഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും നിർദ്ദേശിക്കുന്ന സ്ഥലത്ത്  ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ്  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.