പി.ജി.ദന്തൽ കോഴ്സ് പ്രവേശനം: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഒഴിവ് വന്ന ദന്തൽ കോളേജുകളിലെ സീറ്റുകൾ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ മാർഗനിർദ്ദേശം അനുസരിച്ച് കോളേജുകളിൽ നികത്തുന്നതായിരിക്കും

Oct 21, 2024
പി.ജി.ദന്തൽ കോഴ്സ് പ്രവേശനം: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
pg-dental-course-admission-special-stray-vacancy-allotment-published

തിരുവനന്തപുരം :2024-25 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാംഘട്ട സ്‌ട്രേ വാക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന ദന്തൽ കോളേജുകളിലെ സീറ്റുകൾ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ മാർഗനിർദ്ദേശം അനുസരിച്ച് കോളേജുകളിൽ നികത്തുന്നതായിരിക്കും.  പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ യോഗ്യത ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടണം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും മാർഗനിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.