ഭക്ഷ്യ കമ്മീഷൻ ചെയർമാനായി ഡോ. ജിനു സക്കറിയ ഉമ്മൻ ചുമതലയേറ്റു
മന്ത്രി ജി ആർ അനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു
 
                                    തിരുവനന്തപുരം : സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ചെയർമാനായി ഡോ.ജിനു സക്കറിയ ഉമ്മൻ ചുമതലയേറ്റു. സെക്രട്ടറിയേറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പി പി സുനീർ എം പി,ഐ ടി സെക്രട്ടറി രത്തൻ ഖേൽക്കർ, സിവിൽ സപ്ലൈസ് കമ്മീഷണർ മുകുന്ദ് ഠാക്കൂർ,പി എസ് സി അംഗം എസ് വിജയകുമാരൻ നായർ, ഭക്ഷ്യ കമ്മീഷൻ അംഗം സബിതാ ബീഗം, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. ഡോ. ജിനു സക്കറിയ ഉമ്മൻ തിരുവനന്തപുരത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിൽ (IIMAD) വിസിറ്റിംഗ് പ്രൊഫസറും ന്യൂഡൽഹിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണററി ഫെലോയുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            