ക്ലറിക്കല്‍ അസിസ്റ്റൻ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

Oct 30, 2026
ക്ലറിക്കല്‍ അസിസ്റ്റൻ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. യോഗ്യത ബിരുദത്തോടൊപ്പം ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 21 നും 35 മദ്ധ്യേ. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റ്, ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ നവംബര്‍ 13 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360381. .