പ്രമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

Oct 29, 2026
പ്രമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിലേക്ക് പ്രൊമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമോ ആയ വിദ്യാഭ്യസമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 നും 45 നും മദ്ധ്യേ. 11,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. പരമാവധി രണ്ട് വര്‍ഷമാണ് പരിശീലന കാലാവധി. (ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍, പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും) 112 പ്രൊമോട്ടര്‍മാരെയാണ് ആകെ തെരഞ്ഞെടുക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 12 ന് മുന്‍പ് തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റ്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളില്‍ നിന്നും ലഭിക്കും.