ചടയമംഗലത്ത് കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു
എംസി റോഡിൽ ഇളവക്കോടാണ് അപകടം. നിലമേൽ വെള്ളാപാറ ദീപുഭവനിൽ ശ്യാമള കുമാരിയാണ് മരിച്ചത്
 
                                    കൊല്ലം : കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ ഇളവക്കോടാണ് അപകടം. നിലമേൽ വെള്ളാപാറ ദീപുഭവനിൽ ശ്യാമള കുമാരിയാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മകൻ ദീപുവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            