തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്
യോഗ്യത എസ്.എസ്.എൽ.സി, പ്രായം 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം
തൊടുപുഴ : നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്. സെപ്തംബർ 12 ഉച്ചതിരഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത എസ്.എസ്.എൽ.സി, പ്രായം 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം.നഗരസഭയിലെ 13-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ എന്നിവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630