ഒൻപതാമത് ഡോ എപിജെ അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യ പ്രഭാഷണം നടത്തും
MEMMORIAL TALK APJ ABDULKALAM
 
                                തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഒൻപതാമത് ഡോ എപിജെ അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം നാളെ (ജൂലൈ 29 ന്) സംഘടിപ്പിക്കും. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ 'എപിജെ അബ്ദുൽ കലാം: ഇന്ത്യൻ ആത്മീയതയുടെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ഉപാസകൻ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 11 :30 ക്ക് ഐഎസ് എസ് റ്റി മൾട്ടി പർപ്പസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഐഐഎസ് റ്റി /വിഎസ് എസ് സി ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻ നായർ എസ് അധ്യക്ഷത വഹിക്കും .ഐഐഎസ് റ്റി രജിസ്ട്രാർ ഡോ കുരുവിള ജോസഫ് ,ഐഐഎസ് യു ഡയറക്ടർ ശ്രീ പദ്മകുമാർ ഇ എസ്, എൽ പി എസ് സി ഡയറക്ടർ ഡോ .വി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            