രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി
തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ എത്തിയത്

കോട്ടയം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ ഏഴായിരം ആളുകൾ പങ്കെടുക്കും. സുരക്ഷയ്ക്കായി 600 പോലീസുകാരെയാണ് നിയോഗിക്കുന്നത്. കുടിവെള്ളം, ഇ-ടോയിലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.